ഓപറേഷന് സിന്ദൂരിന്റെ ഭാഗമായി ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തലവന്‍ മസൂദ് അസറിന് കനത്ത നഷ്ടം. പത്തു കുടുംബാഗംങ്ങളെയും നാല് അനുയായികളെയും നഷ്ടമായതായി.
ബഹാവല്‍പൂരിലെ ജാമിയ മസ്ജിദ് സുബ്ഹാന് അല്ലാഹില്‍ നടത്തിയ ആക്രമണത്തിലാണ് ഭീകരനേതാവിന്റെ കുടുംബം കൊല്ലപ്പെട്ടത്.മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ്.
അസറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.അസര്‍ ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എല്ലാ അതിരുകളും ലംഘിച്ച ക്രൂരതയാണ് ഇന്ത്യ നടത്തിയതെന്നും ഇനി ആരും കരുണ പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് അസറിന്റെ രോഷം.