ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വിദേശപഠന സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി നേതാവ് രംഗത്ത്. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ടാണ് അഭിജിത്ത് വിമർശകരുടെ വായടപ്പിച്ചത്. മാധ്യമപ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
തന്റെ കുടുംബത്തിന്റെ അനാവശ്യ സാമ്പത്തിക സഹായത്തോടെയല്ല പഠനം നടത്തിയതെന്നും, ലഭിച്ച മൂന്ന് സ്കോളർഷിപ്പുകൾക്ക് പുറമെ ബാക്കി തുക ബാങ്ക് വായ്പ വഴിയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പ തിരിച്ചടവ് ഇപ്പോഴും തുടരുകയാണെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു. മുൻ സർക്കാർ ജീവനക്കാരനായ പിതാവിന്റെ വരുമാനത്തെ ചോദ്യം ചെയ്ത് ആർ.ടി.ഐ പ്രവർത്തകൻ പരാതി നൽകിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

