ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച 20 അംഗ പുതിയ മന്ത്രിമാരുടെ പട്ടിക എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് കൈമാറി.

ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൂടാതെ, സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും നിശ്ചയിച്ചു. പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രമുഖർ തള്ളപ്പെട്ടതിൽ സംസ്ഥാനത്ത് പ്രതിഷേധവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *