ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. പഞ്ചാബ് സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടിയതോടെയാണ് ശ്രേയസ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് അവസാന നാലിലെത്തുന്നത്.
ഇതോടെ ക്യാപ്റ്റനെന്ന രീതിയില്‍ മൂന്ന് ടീമുകളെ പ്ലേ ഓഫില്‍ എത്തിച്ചുവെന്ന റെക്കോര്‍ഡ് ശ്രേയസിനെ തേടിയെത്തി.2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ ശ്രേയസിന് സാധിച്ചിരുന്നു.
അന്ന് ഫൈനല്‍ വരെ എത്തിയ ഡല്‍ഹി മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍, 2020ല്‍ കൈവിട്ട കിരീടം 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ശ്രേയസ് നേടിയെടുത്തു. ഇതിന് പിന്നാലെയാണ് പഞ്ചാബിനൊപ്പമുള്ള നേട്ടം.
26.75 കോടി രൂപയ്ക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് മെഗാതാരലേലത്തില്‍ ടീമിലെത്തിച്ചത്.ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരു താരത്തെ കൊല്‍ക്കത്തയുടെ കിരീടനേട്ടത്തില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ ബാറ്ററുമായ സുനില്‍ ഗവാസ്കര്‍.
കൊല്‍ക്കത്തയുടെ കിരീടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗൗതം ഗംഭീറിലേക്ക് ചുരുങ്ങിയതും ഗവാസ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
