വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് മൂർച്ച കൂട്ടാൻ ‘ഗോൾഡൻ ഡോം’ പദ്ധതിയുമായി ട്രംപ്. മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം മാതൃകയിലുള്ള ഈ സംവിധാനം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം.

യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിട്ടുണ്ട്. പ്രോജക്ടിന്റെ ഡിസൈനും താൻ തിരഞ്ഞെടുത്തെന്ന് ട്രംപ് അവകാശപ്പെട്ടു.

റഷ്യ, ചൈന എന്നിവരുടെ ഭീഷണികൾ ഇല്ലാതെയാക്കാനും ‘അമേരിക്കൻ മാതൃഭൂമി’യെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ വിശദീകരണം.മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം.

ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്.

175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മാത്രമല്ല, പദ്ധതി പ്രാവർത്തികമാക്കാൻ വർഷങ്ങളെടുക്കും എന്നാണ് കരുതുന്നത്. നിലവിൽ ജനുവരി 2029ന് മുൻപാകെ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *