ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംമ്ര കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. അമിത ജോലി ഭാരത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബുംമ്രയെ ഒഴിവാക്കിയിരുന്നു.

എഡ്ജ്ബാസ്റ്റണിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് ​ഗില്ലിന്റെ വാക്കുകൾ.അമിത ജോലി ഭാരത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബുംമ്രയെ ഒഴിവാക്കിയിരുന്നു.

എഡ്ജ്ബാസ്റ്റണിൽ നടന്ന ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് ​ഗില്ലിന്റെ വാക്കുകൾ. ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനാകാൻ താൻ കാത്തിരിക്കുകയാണെന്നും ​ഗിൽ പറഞ്ഞു.ലോർഡ്സ് ടെസ്റ്റിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു.

ക്രിക്കറ്റിലെ ഏറ്റവും വലിയ ഐതിഹാസിക സ്റ്റേഡിയങ്ങളിലൊന്നാണ് ലോർഡ്സ്. എല്ലാ താരങ്ങളും ലോർഡ്സിൽ കളിക്കുന്നത് സ്വപ്നം കാണാറുണ്ട്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ലോർഡ്സിൽ കളിക്കാൻ സാധിക്കുന്നതിനേക്കാൾ വലിയ ബഹുമതി മറ്റൊന്നുമില്ല,’ ​ഗിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *