റൊസാരിയോ: 2026 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരേ നേടിയ ചരിത്രവിജയത്തിന്റെ ഓർമയ്ക്കായി ജൂലൈ 15 ദേശീയ ഫുട്‌ബോൾ ടീം ദിനമായി (National Football Teams Day) ആചരിക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (AFA) തീരുമാനിച്ചു.
മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ലയണൽ മെസ്സിയുടെ രണ്ട് അസിസ്റ്റുകളുടെ കരുത്തിൽ എൻസോ ഫെർണാണ്ടസ്, ലൗതാരോ മാർട്ടിനെസ് എന്നിവരുടെ ഗോളുകളിലൂടെ 2-1നാണ് അർജന്റീന ഇംഗ്ലണ്ടിനെ തകർത്തത്.
അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഈ തിരിച്ചുവരവും രാജ്യത്തെ മുഴുവൻ ദേശീയ ടീമുകളുടെയും സംഭാവനകളും മുൻനിർത്തിയാണ് ജൂലൈ 15 പ്രത്യേക ദിനമായി പ്രഖ്യാപിച്ചതെന്ന് അസോസിയേഷൻ അറിയിച്ചു

