ശശി തരൂര്‍ ‘കോസ്മോപൊളിറ്റന്‍’ ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണം.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി പരിപാടിയിലാണ് സഭാ അധ്യക്ഷന്മാരുടെ പ്രശംസ. പരിപാടിയിലെ മുഖ്യപ്രഭാഷകന്‍ ആയിരുന്നു ശശി തരൂര്‍.. മതങ്ങളുടെ സ്വീകാര്യത രാഷ്ട്രീയ നേതാക്കള്‍ ഉറപ്പുവരുത്തണമെന്ന് തരൂര്‍ പറഞ്ഞു.
പാരമ്പര്യത്തിന്റെ പ്രതീകാത്മക സ്ഥലമാണ് പാലയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.മനുഷ്യ സമൂഹത്തെ സഹോദരങ്ങളായി കണ്ട് പ്രവര്‍ത്തിക്കാന്‍ കേരളജനതയെ പഠിപ്പിച്ച സിഎംഎസ് മിഷനറിമാരുടെ പ്രവര്‍ത്തനം മറക്കാനാവാത്തതാണെന്ന് ശശി തരൂര്‍ പ്രശംസിച്ചിരുന്നു