പഞ്ചാബി ഗായകൻ രാജ്‌വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്‌വീർ വെന്റിലേറ്ററിൽ ആയിരുന്നു.ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട രാജ്‌വീറിന് അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അദ്ദേഹത്തിൻ്റെ ബൈക്ക് റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന കന്നുകാലിയെ ഇടിക്കുകയായിരുന്നു.ലുധിയാനയിലെ ജാഗ്രോണിലെ പോണ ഗ്രാമത്തിൽ ജനിച്ച രാജ്‌വീർ ‘തു ഡിസ് പെൻഡ’, ‘ഖുഷ് രേഹാ കർ’, ‘സർദാരി’, ‘സർനേം’, ‘അഫ്രീൻ’, ‘ലാൻഡ് ലോർഡ്’, ‘ഡൗൺ ടു എർത്ത്’, ‘കങ്കാണി’ എന്നീ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

2018-ൽ ജിപ്പി ഗ്രെവാൾ അഭിനയിച്ച പഞ്ചാബി ചിത്രം ‘സുബേദാർ ജോഗീന്ദർ സിംഗ്’, 2019 ൽ ‘ജിന്ദ് ജാൻ’, 2019 ൽമിൻഡോ തസീൽദാർനി’ എന്നീ സിനിമകളിലും രാജ്‌വീർ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *