ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ആക്രമണത്തിൽ വലതുകൈ നഷ്ടപ്പെട്ട ആലപ്പുഴ, പുന്നപ്ര സ്വദേശിയായ കോർപ്പറൽ വരുൺ കുമാർ, വായുസേനയുടെ പരമോന്നത ബഹുമതികളിലൊന്നായ വായുസേന മെഡൽ (Gallantry) സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

തൻ്റെ കൃത്രിമ കൈയുമായി എത്തിയാണ്, രാജ്യരക്ഷയ്ക്ക് വേണ്ടിയുള്ള തൻ്റെ ത്യാഗത്തിന് ലഭിച്ച അംഗീകാരം അഭിമാനത്തോടെ ഏറ്റ് വാങ്ങിയത്.

ഓരോ മലയാളിക്കും ഓരോ ഇനിയക്കാരനും അഭിമാനം തോന്നുന്ന നിമിഷം.വായുസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗാണ് വരുൺ കുമാറിന് മെഡൽ സമ്മാനിച്ചത്. പരിക്കിനെ അതിജീവിച്ച്, തൻ്റെ കൃത്രിമ കൈയുമായി അദ്ദേഹം തിരികെ സേവനത്തിൽ പ്രവേശിക്കാനായി തയ്യാറെടുപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *