ടെഹ്‌റാൻ: ഈജിപ്തിൽ ഇന്ന് (തിങ്കൾ) നടക്കാനിരിക്കുന്ന ഗസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ-സീസിയുടെ ക്ഷണത്തിന് നന്ദിയറിയിച്ചുകൊണ്ടാണ് ഇറാൻ ഉച്ചകോടി ബഹിഷ്കരിച്ചത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും ഊർജമേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും ഉദ്ദേശിച്ചായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പരാമർശം.

ഇറാൻ ജനതയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപരോധിക്കുകയും ചെയ്യുന്ന നേതാക്കളുമായി തനിക്കോ പ്രസിഡന്റ് പെസെഷ്കിയാനോ ഒപ്പമിരിക്കാൻ കഴിയില്ല.

എതിരാളികളുമായി കൂടിക്കാഴ്ച നടത്തില്ല ,’ അദ്ദേഹം പറഞ്ഞു.ഗസയിലെ ഇസ്രഈൽ വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു തീരുമാനത്തെയും ഇറാൻ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *