പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻഡിഎ സഖ്യം മികച്ച പ്രകടനത്തോടെ അധികാരം നിലനിർത്തുമെന്ന് പ്രവചിച്ചപ്പോൾ തേജസ്വി–രാഹുൽ കൂട്ടുകെട്ടിന് ആശ്വാസം നൽകിയത് ഒരേയൊരു എക്സിറ്റ് പോൾ മാത്രം.

ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനം. 130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.എൻഡിഎ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടൂവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു.

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം.

അതേസമയം, ബിഹാറിൽ നിതീഷ് കുമാറിന്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. 130ലേറെ സീറ്റുകളാണ് എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന്ആവശ്യം.

ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്സിറ്റ് പോളുകൾ മാത്രമാണ്. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും പ്രവചിക്കുന്നു. ചില എക്സിറ്റ് പോളുകൾ ജൻ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോൾ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *