ചൈനയുടെ ആഭ്യന്തരകാര്യത്തിലാണ് ജപ്പാൻ തലയിട്ടതെന്നും തകയ്ചിയുടേത് തരംതാണ പ്രസ്താവനയാണെന്നും ചൈന തിരിച്ചടിച്ചിരുന്നു. ചൈനയുടെ ആഭ്യന്തര വിഷയത്തിൽ തലയിട്ടാൽ, ആ കഴുത്ത് മുറിച്ചുമാറ്റാൻ തയാറാണെന്ന് ജപ്പാനിലെ ചൈനീസ് കോൺസുൽ ജനറൽ ഷ്യൂ ജിയാൻ പറഞ്ഞത് ഭിന്നത കൂടുതൽ വഷളാക്കി.

നിരുത്തവാദ പ്രസ്താവനയാണെന്ന് ജപ്പാൻ പ്രതികരിച്ചപ്പോൾ തകയ്ചിയുടെ വാക്കുകളോടുള്ള മറുപടി മാത്രമാണെന്നതാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചത്.

അതേസമയം, തന്റെ പരാമർശംപിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ തകയ്ചി പക്ഷേ, ഭാവിയിൽ‌ വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു.അതേസമയം, ജപ്പാനിലേക്ക് പോകുന്നവർക്ക് ചൈന ജാഗ്രതാ മുന്നറിയിപ്പ് നൽകിയത് ജാപ്പനീസ് ഓഹരികൾക്ക് ആഘാതമായി. ടൂറിസവുമായി ബന്ധപ്പെട്ട ഓഹരികൾ കനത്ത വിറ്റൊഴിയൽ സമ്മർദം നേരിട്ടു.

വൻതോതിൽ ചൈനീസ് ടൂറിസ്റ്റുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ബ്യൂട്ടി ആൻഡ് കോസ്മെറ്റിക്സ് കമ്പനിയായ ഷിസെയ്ഡോയുടെ ഓഹരി 11% ഇടിഞ്ഞു.

ഈസെടാൻ മീറ്റ്സുകോഷി ഹോൾഡിങ്സ്, ടോക്കിയോ ഡിസ്നി റിസോർട്ടിന്റെ ഓപ്പറേറ്റർമാരായ ഓറിയന്റൽ ലാൻഡ്, എഎൻഎ ഹോൾഡിങ്സ്, ഹാൻക്യു ഹാൻഷിൻ ഹോൾഡിങ്സ് എന്നിവ 2 മുതൽ 10% വരെയുംതാഴേക്കുപോയി. ജപ്പാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2024ലെ കണക്കുപ്രകാരം 5% വിഹിതവുമായി 4-ാം സ്ഥാനത്താണ് ചൈനക്കാർ. ഏതാണ്ട് 70 ലക്ഷം ചൈനക്കാരാണ് കഴിഞ്ഞവർഷം ജപ്പാൻ സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *