തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം പ്രതിയാകുന്നത് എങ്ങനെയെന്ന് എ.പത്മകുമാർ കോടതിയിൽ. സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്.
ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താൻ മാറ്റി. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണ് തിരുത്തിയത്.
കൊല്ലം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് പത്മകുമാറിന്‍റെ വാദങ്ങൾ.നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റായ പത്മകുമാറില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു.
കൂടാതെ, സ്വര്‍ണക്കൊള്ളയില്‍ പൂര്‍ണ ഉത്തരവാദിത്തം പത്മകുമാറിന് തന്നെയെന്ന് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ഇടപെടലുകളൊന്നും നടത്തിയില്ലെന്നും എല്ലാം പത്മകുമാറാണ് ചെയ്തതെന്നുമായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ മൊഴി.
നടപ്പിലാക്കിയത് ബോര്‍ഡിന്റെ തീരുമാനമായിരുന്നുവെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു പത്മകുമാറിന്റെ വാദം.
