ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് അഴിമതിക്കേസിൽ ബംഗ്ലാദേശ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. സർക്കാർ ഭവനപദ്ധതിയായ ‘പൂർബാചൽ ന്യൂ ടൗൺ പ്രോജക്റ്റിൽ’ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് 2026 ഫെബ്രുവരി 2-ന് ധാക്ക സ്പെഷ്യൽ ജഡ്ജ് കോടതി വിധി പുറപ്പെടുവിച്ചത്.അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് 10 വർഷം തടവ്.
പൂർബാചൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി അഞ്ച് വർഷം വീതമാണ് ശിക്ഷ. ഹസീനയുടെ ബന്ധുക്കളായ തുലീപ് സിദ്ദീഖിന് നാല് വർഷവും, റദ്‌വാൻ മുജീബ്, അസ്മിന സിദ്ദീഖ് എന്നിവർക്ക് ഏഴ് വർഷം വീതവും തടവ് ധാക്ക കോടതി വിധിച്ചു.
