ജനീവ: ഫലസ്തീനിലെ ലബോറട്ടറി സംവിധാനങ്ങളുടെ തകർച്ച കാരണം വലിയതോതിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന.
ഗസയിലെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും അത് വിവരിക്കാൻ പോലും കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാനുഷിക, ദുരന്ത പ്രവർത്തന യൂണിറ്റ് മേധാവി തെരേസ സക്കറിയ പറഞ്ഞു.ഗസയിലെ ജീവിത സാഹചര്യങ്ങൾ വളരെ കഠിനമാണ്. ഇനി ഞങ്ങൾക്ക് അത് വിവരിക്കാൻ പോലും കഴിയില്ല’ അവർ പറഞ്ഞു.
ഗസയിലെ മാനുഷിക സഹായമെത്തിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നതിനാൽ രോഗനിർണയ ശേഷി പരിമിതമാണെന്നും തെരേസ സക്കറിയ കൂട്ടിച്ചേർത്തു.
ജനീവയിൽ നടന്ന യു.എന്നിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.ഗസയിലെ ജീവിത സാഹചര്യങ്ങൾ വളരെ കഠിനമാണ്. ഇനി ഞങ്ങൾക്ക് അത് വിവരിക്കാൻ പോലും കഴിയില്ല’ അവർ പറഞ്ഞു.
ഗസയിലെ മാനുഷിക സഹായമെത്തിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നതിനാൽ രോഗനിർണയ ശേഷി പരിമിതമാണെന്നും തെരേസ സക്കറിയ കൂട്ടിച്ചേർത്തു. രോഗങ്ങൾ കണ്ടെത്താനും അവയെ പ്രതിരോധിക്കാനുമുള്ള പരിമിതിയെ തുടർന്ന് രോഗങ്ങൾ ഒരു ഇടുങ്ങിയ സാഹചര്യത്തിൽ പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്,’ അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ സംവിധാനം കടുത്ത സമ്മർദങ്ങൾ നേരിടുന്നുണ്ടെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞിരുന്നു.ആഗോള ദാതാക്കൾ ഫണ്ടിങ് വെട്ടികുറക്കുന്നതിനെത്തുടർന്ന് സംഘർഷ പ്രദേശങ്ങളിലേക്കുള്ള സഹായ വിതരണത്തെയടക്കം അത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
