നടി ആക്രമിക്കപ്പെട്ട കേസിൽ ഡ്രൈവർ മാർട്ടിൻ പറഞ്ഞ കാര്യങ്ങളിൽ ആദ്യം തന്നെ തനിക്കു സംശയം തോന്നിയിരുവെന്ന് ലാൽ. അതിജീവിതയ്ക്കു വേണ്ടി ചെയ്യാൻ പറ്റുന്നത്രയും കാര്യങ്ങൾ പി.ടി. തോമസ് ചെയ്തിരുന്നുവെന്നും മാർട്ടിനെ രക്ഷപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചുവെന്നത് തീർത്തും തെറ്റാണെന്നും ലാൽ.
അന്നു ശരിക്കും സംഭവിച്ചത് പറയാം. ഞാനും പി.ടി. തോമസ് സാറും കൂടെ ഇവിടെ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ മാർട്ടിൻ ഇരിപ്പുണ്ടായിരുന്നു. കാറിൽ വച്ച് ആരോ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞു. വയറും പൊത്തിപ്പിടിച്ചിട്ട് ഇങ്ങനെ വളഞ്ഞു ഭയങ്കര വേദന അനുഭവിക്കുന്നതുപോലെയൊക്കെ കാണിക്കുന്നുണ്ട്.
എനിക്ക് ആദ്യമേ അത് അത്ര ശരിയായി തോന്നിയില്ല. എനിക്ക് എന്തോ അവനിലൊരു സംശയം തോന്നിയിരുന്നു.
അവന്റെ അഭിനയം കണ്ടു സഹിക്കാൻ പറ്റാഞ്ഞിട്ടിയാരിക്കും പി.ടി. തോമസ് സാർ വന്നിട്ട് എന്റെ അടുത്ത് പറഞ്ഞു , ‘ആ ഡ്രൈവർ അവന് തീരെ വയ്യെന്ന് തോന്നുന്നു. അവനെയൊന്ന് ഹോസ്പിറ്റലിലേക്ക് എത്തിച്ചാലോ എന്ന്. അപ്പൊ ഞാൻ പറഞ്ഞു, ‘ഇല്ല സാറേ എനിക്ക് അവനെ ഡൗട്ട് ഉണ്ട്, ഇതൊക്കെ അഭിനയമായി എനിക്ക് തോന്നുന്നുണ്ട്.
’അപ്പൊ സാറും ഓ എന്നാൽ കുഴപ്പമില്ലെന്നു പറഞ്ഞു. ഞാനിത് പറഞ്ഞതോെട അദ്ദേഹത്തിനും ഇതൊക്കെ കള്ളത്തരമാണെന്നു തോന്നി തുടങ്ങി. ഇതു പക്ഷേ പി.ടി. തോമസ് സർ, ആ ഡ്രൈവർ മാർട്ടിനെ രക്ഷപ്പെടുത്താൻ വേണ്ടി മനഃപൂർവം ഇങ്ങനെ പറഞ്ഞു എന്നുള്ള രീതിയിൽ വാർത്ത വന്നു. ആദ്യം അത് അത്ര സീരിയസ് ആയി എടുത്തില്ല.
പക്ഷേ ഒരുപാട് ക്ലിപ്സ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വരുന്നുണ്ട്. അദ്ദേഹം അതിനുശേഷം ഒരുപാട് കാര്യങ്ങൾ ഈ കേസിനു വേണ്ടി ചെയ്തിട്ടുണ്ട്. നടിക്ക് വേണ്ടിയിട്ട് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്തു.’’–ലാലിന്റെ വാക്കുകൾ
