ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് വഡോദരയിൽ തുടക്കമാകും. രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ പരമ്പരകളിലെ മിന്നും വിജയം നൽകുന്ന ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
2027 ലോകകപ്പ് ലക്ഷ്യമിട്ട് രോഹിത്തും കോഹ്ലിയും തങ്ങളുടെ പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഓപ്പണിംഗിൽ രോഹിത്തും വൺ ഡൗണായി കോഹ്ലിയും മികച്ച അടിത്തറയൊരുക്കുന്നത് പിന്നാലെ വരുന്ന ബാറ്റർമാരുടെ ജോലി എളുപ്പമാക്കുന്നു.മുപ്പതുകളിലും രോഹിത് ശർമ്മ എത്രത്തോളം അപകടകാരിയാണെന്ന് അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഈ പതിറ്റാണ്ടിൽ, ഇന്നിങ്സിലെ ആദ്യ പത്ത് ഓവറിനുള്ളിൽ ഏറ്റവുമധികം അർദ്ധസെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് രോഹിത്തിനാണ്.2020 മുതൽ അഞ്ച് തവണയാണ് രോഹിത് ശർമ്മ ആദ്യ പത്ത് ഓവറിനുള്ളിൽ അർദ്ധസെഞ്ച്വറി നേടിയത്. ഈ റെക്കോർഡിൽ മറ്റാരും അദ്ദേഹത്തിനൊപ്പമില്ല.
ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡ് (4 അർദ്ധസെഞ്ച്വറികൾ), ഡേവിഡ് വാർണർ (3 അർദ്ധസെഞ്ച്വറികൾ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, രോഹിത് ശർമ്മ ന്യൂസിലൻഡിനെതിരെ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
2026-ലെ ഈ പരമ്പരയിലും ഹിറ്റ്മാന്റെ തകർപ്പൻ ബാറ്റിംഗ് ആവർത്തിക്കുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു.
ഇന്ത്യ സ്ക്വാഡ്
രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, യശസ്വി ജെയ്സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാന്‍ഡ് സ്ക്വാഡ്
ഹെന്റി നിക്കോള്‍സ്, നിക് കെല്ലി, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, ജോഷ് ക്ലാര്‍ക്സണ്‍, ക്രിസ് ക്ലാര്‍ക്, മൈക്കല്‍ ബ്രേസ്വെല് (ക്യാപ്റ്റന്‍), സാക്ക് ഫോള്‍ക്സ്, ഡെവോണ്‍ കോണ്‍വേ, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), ആദിത്യ അശോക്, ജെയ്ഡന്‍ ലെനക്സ്, കൈല്‍ ജാമൈസണ്‍, മൈക്കല്‍ റേ
