ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രശംസിച്ച് ബാല്യകാല പരിശീലകൻ ബിജു ജോർജ് രംഗത്ത്. കൃത്യമായ അച്ചടക്കത്തിലൂടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാമെന്ന് സഞ്ജു തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കഠിനാധ്വാനിയായ 11 വയസ്സുകാരനായിരുന്ന സഞ്ജു പുലർച്ചെ 5.30 മുതൽ പരിശീലനം ആരംഭിക്കുമായിരുന്നു.

കാലാവസ്ഥ എന്തുതന്നെയായാലും ഈ പതിവ് മുടക്കിയിരുന്നില്ലെന്നും പരിശീലകൻ ഓർത്തെടുത്തു.കഠിനമായ പരിശീലനത്തിന് ശേഷം ദിവസവും 30 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു സഞ്ജുവിന്റെ യാത്രയെന്ന് ബിജു ജോർജ് ഓർമ്മിക്കുന്നു.

രണ്ട് ബസ്സുകൾ മാറിയും കിലോമീറ്ററുകളോളം നടന്നും സഞ്ജു ഗ്രൗണ്ടിലെത്തിയിരുന്നു. കഠിനാധ്വാനത്തിലൂടെ ഏതൊരു സ്വപ്നവും കീഴടക്കാമെന്ന് തെളിയിച്ച സഞ്ജുവിനെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 7-ന് ആരംഭിക്കുന്ന 2026 ടി-20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ പത്താം പതിപ്പിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. സ്വന്തം മണ്ണിൽ കിരീടം നിലനിർത്തി മൂന്നാം വട്ടം ലോകകിരീടം ചൂടുന്ന ആദ്യ ടീമാകാനാണ് സഞ്ജുവും സംഘവും ലക്ഷ്യമിടുന്നത്.

 കഴിഞ്ഞ ലോകകപ്പിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഇത്തവണ ടീമിന്റെ പ്രധാന ഓപ്പണറാണ്. അഭിഷേക് ശർമയ്‌ക്കൊപ്പമാകും താരം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക.

മോശം പ്രകടനത്തെ തുടർന്ന് ശുഭ്മൻ ഗില്ലിനെ മറികടന്നാണ് സഞ്ജു ഈ സ്ഥാനം നേടിയെടുത്തത്. തുടർച്ചയായ പരാജയങ്ങൾ കാരണം ഗില്ലിനെ ലോകകപ്പ് സ്ക്വാഡിൽ നിന്നും ഒഴിവാക്കേണ്ടി വന്നു.

ഫെബ്രുവരി 7-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.ഫെബ്രുവരി 7-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *