സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് ആദ്യമായി ഇന്ത്യ ഏകദിന പരമ്പര (2-1) നഷ്ടപ്പെടുത്തി. ആദ്യ കളി ജയിച്ച ശേഷം തുടർച്ചയായ രണ്ട് തോൽവികൾ വഴങ്ങിയതോടെയാണ് പരമ്പര കൈവിട്ടത്. ചരിത്രപരമായ ഈ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും കോച്ച് ഗൗതം ഗംഭീറിനുമെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിലെ ‘പോസ്റ്റർ ബോയ്’ ആയതുകൊണ്ടാണ് ശിഖർ ധവാൻ, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ തുടങ്ങിയ സീനിയർ താരങ്ങൾക്ക് അവസരം നഷ്ടപ്പെട്ടതെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.
ഗിൽ ഒരു ‘ഫ്രോഡ്’ ആണെന്നും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ യോഗ്യതയില്ലെന്നും ആരാധകർ നിർണ്ണായക മത്സരങ്ങളിൽ തിളങ്ങാൻ കഴിയാത്ത ഗിൽ ക്യാപ്റ്റനെന്ന നിലയിൽ പരാജയമാണെന്ന് ആരാധകർ വിമർശിക്കുന്നു.
യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ തഴഞ്ഞ് ബിസിസിഐ ഗില്ലിനെ പിന്തുണയ്ക്കുന്നതിനെതിരെയും പ്രതിഷേധംശക്തമാണ്.338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവസാന ഏകദിനത്തിൽ ക്യാപ്റ്റൻ ഗിൽ വെറും 23 റൺസ് മാത്രമാണ് നേടിയത്. ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ തുടർച്ചയായി രണ്ട് ഏകദിന പരമ്പരകൾ തോൽക്കുകയും ചെയ്തു.
