ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.

അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) ഇടപെടുന്നുവെന്നും, 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം (Statutory Bail) ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) സൗകര്യമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തിയ എംഎൽഎമാർ, ബാനർ മാറ്റണമെന്ന സ്പീക്കറുടെ നിർദ്ദേശം തള്ളി.

ഇതിനിടെ ടി.വി. ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവർ ഡയസിനു മുകളിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭ നിർത്തിവെച്ചു പുറത്തേക്ക് പോയി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) 90 ദിവസത്തിനുള്ളിൽ സാധിക്കാത്തതിനെത്തുടർന്ന് പ്രധാന പ്രതികൾക്ക് സ്വാഭാവിക ജാമ്യം (Statutory Bail) ലഭിച്ചു.

മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ഫെബ്രുവരി 2-ന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ എസ്. ശ്രീകുമാർ (ജനുവരി 29), മുരാരി ബാബു (ജനുവരി 23) എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു.

പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിൽ അറസ്റ്റിലായതിനാൽ ജയിലിൽ തുടരുകയാണ്.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്ന് ജയറാം മൊഴി നൽകി.

ശബരിമലയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും പോറ്റി പലതവണ വീട്ടിൽ വന്ന് പൂജകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കൊള്ളയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജയറാമിന്റെ നിലപാട്.മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് നടൻ ജയറാം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി.

തൻ്റെ വീട്ടിൽ പൂജകൾ നടത്താൻ പോറ്റി തന്നെയാണ് താത്പര്യം പ്രകടിപ്പിച്ചതെന്നും ജയറാം വ്യക്തമാക്കി. പോറ്റിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *