നാറ്റോയിൽനിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ വ്യക്തമാക്കി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ട്, നാറ്റോ എന്നത് ഒരു സന്നദ്ധ സംഘടനയല്ലെന്നും മറിച്ച് രാജ്യങ്ങളുടെ പരസ്പര താൽപ്പര്യങ്ങളിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റഷ്യൻ ആണവായുധങ്ങളെയും അന്തർവാഹിനികളെയും നിരീക്ഷിച്ചുകൊണ്ട് നോർവേ അമേരിക്കയുടെ കൂടി സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ഒസ്ലോ സെക്യൂരിറ്റി കോൺഫറൻസിൽ ചൂണ്ടിക്കാട്ടി.”
നാറ്റോയിൽനിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. ഓസ്ലോ സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെ, കൂട്ടായ സുരക്ഷ ഒരു ഔദാര്യമല്ലെന്നും അത് രാജ്യങ്ങളുടെ താൽപ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ട്രംപ് നാറ്റോ രാജ്യങ്ങൾക്കുമേൽ താരിഫ് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചതിനെയും ഗഹർ സ്റ്റോർ രൂക്ഷമായി വിമർശിച്ചു.”
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ യൂറോപ്പിന്റെ സുരക്ഷയിൽ അമേരിക്കയുടെ പങ്ക് പുനർവിചിന്തനം ചെയ്യണമെന്നും, പ്രതിരോധം, വ്യാപാരം എന്നിവയിൽ യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ ആവശ്യപ്പെട്ടു.
പ്രതിരോധ മേഖലയിൽ നോർവേ നടത്തുന്ന ബുദ്ധിപരമായ നിക്ഷേപം യൂറോപ്പിന്റെ പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും, സമാനമായ മാതൃക മറ്റ് യൂറോപ്യൻ രാജ്യങ്ങളും പിന്തുടരണമെന്നും അദ്ദേഹം ഒസ്ലോ സെക്യൂരിറ്റി കോൺഫറൻസിൽ ഓർമ്മിപ്പിച്ചു.”
“നാറ്റോയുടെ സൈനിക ശേഷിയുടെ 80 ശതമാനവും അമേരിക്ക, കാനഡ, തുർക്കി, യുകെ, നോർവേ തുടങ്ങിയ ഇതര രാജ്യങ്ങളാണ് കയ്യാളുന്നതെന്നും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ വിഹിതം വെറും 20 ശതമാനം മാത്രമാണെന്നും നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു.
യൂറോപ്പിന്റെ സുരക്ഷയിൽ ഇ.യു നിർണായകമാണെങ്കിലും സൈനിക ശക്തിക്കായി ഇതര രാജ്യങ്ങളെ കൂടി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം അദ്ദേഹം ഒസ്ലോ സെക്യൂരിറ്റി കോൺഫറൻസിൽ ചൂണ്ടിക്കാട്ടി.”
