വാഷിംഗ്ടൺ: ഇസ്രായേലിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് തുർക്കിക്ക് എഫ്-35 (F-35) യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. തുർക്കിക്ക് പോർവിമാനങ്ങൾ കൈമാറുന്നതിനെ പിന്തുണയ്ക്കുന്നതായി ട്രംപ് വീണ്ടും വ്യക്തമാക്കി.
തുർക്കിക്ക് എഫ്-35 വിമാനങ്ങൾ നൽകുന്നത് പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക മേധാവിത്വത്തെയും സുരക്ഷയെയും ബാധിക്കുമെന്നാണ് ഇസ്രായേലിന്റെ വാദം. അതേസമയം, മുൻപ് റഷ്യയിൽ നിന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടർന്ന് തുർക്കിക്കുമേൽ യു.എസ് ഏർപ്പെടുത്തിയ നിയമപരമായ വിലക്കുകൾ നിലനിൽക്കുന്നതിനാൽ കരാർ നടപ്പാക്കുന്നതിൽ ഇപ്പോഴും പ്രതിസന്ധികളുണ്ട്. എന്നാൽ ഈ തടസ്സങ്ങൾ മറികടന്ന് കരാറുമായി മുന്നോട്ടുപോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.

