2026 ടി20 ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ പ്ലെയിങ് ഇലവനെ യുസ്വേന്ദ്ര ചഹൽ പ്രഖ്യാപിച്ചു. മോശം ഫോമിലായിട്ടും മലയാളി താരം സഞ്ജു സാംസണെ ഓപ്പണറായി ഉൾപ്പെടുത്തി ചഹൽ പിന്തുണ അറിയിച്ചു.

ന്യൂസിലൻഡ് പരമ്പരയിൽ ഇഷാൻ കിഷൻ സെഞ്ച്വറിയുമായി തിളങ്ങിയിട്ടും ചഹൽ സഞ്ജുവിനെയാണ് തിരഞ്ഞെടുത്തത്. മോശം ഫോമിലായിട്ടും തന്റെ ‘ക്യാപ്റ്റനായ’ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തേക്ക് ചഹൽ പിന്തുണയ്ക്കുകയായിരുന്നു.

നമ്മുടെ ‘കുൽ-ച’ സഖ്യത്തിന് വിള്ളൽ വീഴ്ത്തിക്കൊണ്ട്, തന്റെ ഇലവനിൽ നിന്ന് കുൽദീപ് യാദവിനെ ചഹൽ ഒഴിവാക്കി. ഒരു കാലത്ത് എതിരാളികളുടെ പേടിസ്വപ്നമായിരുന്ന സ്പിൻ കൂട്ടുകെട്ടിലെ പങ്കാളിയെ മാറ്റിനിർത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ചഹലിന്റെ ടീമിൽ സഞ്ജുവും അഭിഷേകും ഓപ്പണർമാരാകുമ്പോൾ തിലക് വർമ്മ, സൂര്യകുമാർ, ഹർദിക് എന്നിവർ മധ്യനിര കൈകാര്യം ചെയ്യും. ദുബെ, റിങ്കു, അക്സർ എന്നിവർ ഫിനിഷർമാരായും വരുൺ, അർഷ്ദീപ്, ബുംറ എന്നിവർ ബൗളിംഗ് നിരയിലും അണിനിരക്കുന്നു.

026 ഫെബ്രുവരി 7-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ യുഎസ്എ-യ്ക്കെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ സ്ക്വാഡിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവർ ഇടംപിടിച്ചിട്ടുണ്ട്. അക്സർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻചക്രവർത്തി, കുൽദീപ്, അക്‌സർ, സുന്ദർ, റിങ്കു എന്നിവരും ലോകകപ്പ് ടീമിൽ ഇടംനേടി.

Leave a Reply

Your email address will not be published. Required fields are marked *