മാവേലിക്കരയിൽ മാന്നാർ സ്റ്റേഷനിലെ ഡ്രൈവർ സ്വരാജ് മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് പരിഭ്രാന്തി പരത്തി. മദ്യപിച്ച് വാഹനത്തിനുള്ളിൽ ഛർദ്ദിച്ചവശനായ ഉദ്യോഗസ്ഥൻ കായംകുളം-ചെട്ടികുളങ്ങര റോഡരികിൽ വാഹനം നിർത്തുകയായിരുന്നു.
നിയന്ത്രണമില്ലാതെ ഓടിച്ച ജീപ്പ് മാവേലിക്കര ആശുപത്രിക്ക് സമീപം നിർത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഛർദ്ദിച്ചവശനായ നിലയിലാണെന്ന് നാട്ടുകാർ കണ്ടത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂം പൊലീസ് എത്തി പരിശോധിച്ചെങ്കിലും സ്വരാജിനെതിരെ നടപടിയെടുത്തില്ല. പകരം, മുഖം കഴുകി അതേ വാഹനമോടിച്ച് സ്റ്റേഷനിലേക്ക് പോകാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയാണുണ്ടായത്.കായംകുളത്തെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സ്വരാജ് പൊലീസ് വാഹനത്തിൽ അപകടകരമായി യാത്ര ചെയ്തത്.
