കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക എസ്‌ഐടി സംഘം കൊച്ചിയിലെത്തും. കേരളത്തിലെ ബിസിനസ് ഇടപാടുകൾ, സാമ്പത്തിക സ്രോതസ്സുകൾ, ചില പ്രൊജക്ടുകളുടെ യഥാർത്ഥ മൂല്യം എന്നിവ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ആദായനികുതി റെയ്ഡിന് പിന്നാലെ സി.ജെ. റോയി മാസങ്ങളോളം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബം എസ്‌ഐടിയെ അറിയിച്ചു. ബിസിനസ് തിരിച്ചടികളും സാമ്പത്തിക ഇടപാടുകളും ആത്മഹത്യയിലേക്ക് നയിച്ചോ എന്ന് എസ്‌ഐടി സംഘം വിശദമായി പരിശോധിക്കും.
നിക്ഷേപകരുടെ സമ്മർദ്ദവും ബിസിനസ് പ്രതിസന്ധിയും റോയിയെ തളർത്തിയിരുന്നു. ജനുവരി 30-ന് ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ, രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.
