ഇറാനും യുഎസും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ നടക്കും. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചയ്ക്ക് യുഎസ് നിർദ്ദേശപ്രകാരമാണ് ഒമാൻ വേദിയാകുന്നത്. തുർക്കിയിൽ ചർച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇരുരാജ്യങ്ങളും ഒമാനിൽ വച്ച് കൂടിക്കാഴ്ച നടത്താൻ ഇപ്പോൾ സമ്മതിക്കുകയായിരുന്നു.
ഇറാൻ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ ഡോണൾഡ് ട്രംപ്, ചർച്ചയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. എങ്കിലും അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചർച്ചയ്ക്ക് തയ്യാറാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തുർക്കിക്ക് പകരം ഒമാനിൽ ആണവ ചർച്ചകൾ നടത്താൻ യുഎസും ഇറാനും ധാരണയായി. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഖമനയിക്ക് ശക്തമായ മുന്നറിയിപ്പും നൽകി.
