ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിലുള്ള മുൻ തന്ത്രി കണ്ഠരര് രാജീവർക്ക് നിക്ഷേപമുണ്ടെന്ന ആരോപണത്തെത്തുടർന്ന് തിരുവല്ലയിലെ നെടുംപറമ്പ് ഫിനാൻസിൽ ഇ.ഡി റെയ്ഡ് നടത്തി. സിപിഐഎം നേതാവ് കെ.പി. ഉദയഭാനുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ വീട്ടിലും പരിശോധന നടന്നു.
നെടുംപറമ്പിൽ ഫിനാൻസിൽ രണ്ടരക്കോടി നിക്ഷേപിച്ചിട്ടും സ്ഥാപനം പൂട്ടിയപ്പോൾ പരാതി നൽകാൻ തന്ത്രി തയ്യാറാകാത്തതാണ് സംശയത്തിന് കാരണമായത്.
ഒപ്പം ആന്റോ ആന്റണി എംപി നിക്ഷേപം പിൻവലിച്ചെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.കേരള കോൺഗ്രസ് എം മുൻ ജില്ലാ പ്രസിഡന്റ് എൻ.എം. രാജുവിന്റെ ഉടമസ്ഥതയിലുള്ള നെടുംപറമ്പിൽ ഫിനാൻസിൽ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇ.ഡി റെയ്ഡ് നടത്തി. നേരത്തെ രാജു അറസ്റ്റിലായെങ്കിലും സ്ഥാപനം ഭാഗികമായി പ്രവർത്തിക്കുന്നത് നിരീക്ഷിച്ചാണ് ഇ.ഡി നടപടി.
നെടുംപറമ്പിൽ ഫിനാൻസിൽ രണ്ടരക്കോടി നിക്ഷേപിച്ചതായും സ്ഥാപനം പൂട്ടിയപ്പോൾ ആ തുക നഷ്ടപ്പെട്ടതായും തന്ത്രി എസ്.ഐ.ടിയോട് സമ്മതിച്ചിരുന്നു. പരാതി നൽകാൻ അദ്ദേഹം തയ്യാറാകാത്തതിനാലാണ് ഇ.ഡി ഇപ്പോൾ വിശദമായ അന്വേഷണം നടത്തുന്നത്.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠരര് രാജീവരെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആൻജിയോഗ്രാം കഴിഞ്ഞ് ജയിലിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ ഓൺലൈനായാണ് കോടതിയിൽ ഹാജരാക്കിയത്.
