ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എക്വഡോറിനോട് 2-1 ന് തോറ്റതിന് പിന്നാലെ ജർമൻ ക്യാമ്പിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. തങ്ങളേക്കാൾ കൂടുതൽ വിജയം ആഗ്രഹിച്ചത് എക്വഡോറാണെന്നും കടുത്ത പോരാട്ടവീര്യമാണ് അവർ പുറത്തെടുത്തതെന്നും ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ചും സ്ട്രൈക്കർ ഡെനിസ് ഉൺഡാവും സമ്മതിച്ചിരുന്നു.

എന്നാൽ കളിക്കാരുടെ ഈ വാദങ്ങൾ വെറും വിഡ്ഢിത്തമാണെന്ന് പറഞ്ഞ് കോച്ച് ജൂലിയൻ നാഗെൽസ്മാൻ രംഗത്തെത്തി. കളിക്കാർക്ക് ആത്മാർത്ഥത കുറവായിരുന്നു എന്ന ന്യായീകരണങ്ങൾ നിർത്തണമെന്നും, ആദ്യ ഗോൾ നേടിയ ശേഷം പൊസിഷനിങ്ങിൽ വരുത്തിയ തന്ത്രപരമായ പിഴവുകളാണ് തോൽവിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. കുറാസോ, ഐവറി കോസ്റ്റ് എന്നീ ടീമുകളെ തോൽപ്പിച്ച ജർമനി ഇതിനകം തന്നെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *