കൊച്ചി: ഹൈബി ഈഡൻ എംപിയുടെ കലൂരിലെ വസതിയിൽ അതിക്രമം നടത്തിയ തൃപ്പുണിത്തുറ സ്വദേശി അലക്സ് ചാക്കോയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ ഇയാൾ, കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ എംപിയുടെ വീട്ടിലെത്തി മുറ്റത്തെ ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയായിരുന്നു. തുടർന്ന്, തന്റെ വാഹനം പോലീസ് കൊണ്ടുപോയതിലും വീട്ടിൽ കയറി മർദിച്ചതിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താൻ ഹൈബിയുടെ വീട്ടിലുണ്ടെന്നും അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട് ഇയാൾ പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ചു.
വീട് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളും പോലീസ് കേസുകളുമാണ് അതിക്രമത്തിന് പിന്നിലെന്നാണ് സൂചന. സംഭവം നടക്കുമ്പോൾ ഹൈബി ഈഡനും ഭാര്യയും വീട്ടിലുണ്ടായിരുന്നു.

