ലോകകപ്പിലെ ആവേശകരമായ ഇരട്ട സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ തോൽപിച്ച് ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ നേടി ഗുർബാസ് പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ പുറത്തായി. ഇതോടെ അഫ്ഗാൻ പൊരുതി വീണു.ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാൻ 17 റൺസ് നേടി.
ലുങ്കി എൻഗിഡി എറിഞ്ഞ ഓവറിൽ അസ്മതുള്ളാഹ് ഒമർസായി രണ്ട് സിക്സറും ഒരു ഫോറും ഉൾപ്പെടെ 16 റൺസ് അടിച്ചെടുത്തു. റഹ്മതുള്ള ഗുർബാസ് ഒരു റണ്ണും നേടി.ദക്ഷിണാഫ്രിക്കയ്ക്കായി മില്ലറും ബ്രെവിസും ഇറങ്ങി.
ബ്രെവിസ് സിക്സർ നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. തുടർന്നെത്തിയ സ്റ്റബ്സ് അവസാന പന്തിൽ സിക്സർ പറത്തിയതോടെ മത്സരം വീണ്ടും സമനിലയിലായി.
