ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചതായി പരാതി. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ നിന്നാണ് അഞ്ച് വർഷത്തിന് ശേഷം കത്രിക കണ്ടെത്തിയത്. 2021-ൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഈ വീഴ്ച സംഭവിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
വയറ്റിലെ മുഴ നീക്കാൻ 2021-ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉഷയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാർ ഇത് അവഗണിച്ചതായും സ്കാനിംഗ് നിർദേശിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഒടുവിൽ രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്.
ശസ്ത്രക്രിയയിലെ വീഴ്ചയ്ക്കെതിരെ നാളെ മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടങ്ങുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് അറിയിച്ചു. ജോലിക്ക് പോകാൻ പോലും കഴിയാതെ അഞ്ച് വർഷമായി ഉഷ വേദന അനുഭവിക്കുകയാണെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം ഒതുക്കിത്തീർക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായും ലളിതാംബിക എന്ന ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ മന്ത്രിക്കും സംഭവത്തിൽ പരാതി നൽകും.
2021 മെയ് 5-ന് നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ചുവർഷമായി കടുത്ത വേദനയിലായിരുന്നുവെന്ന് ഉഷ ജോസഫ് പറഞ്ഞു. മൂത്രത്തിലൂടെ രക്തം വന്നതിനെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. മൂത്രസഞ്ചിയിൽ കല്ല് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
കത്രിക കുടുങ്ങിയത് കാരണം ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഉഷ വെളിപ്പെടുത്തി.അഞ്ചുവർഷമായി കടുത്ത വേദനയും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചുവെന്നും, സംഭവം ഒതുക്കിത്തീർക്കാൻ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർ ശ്രമിച്ചതായും ഉഷ വെളിപ്പെടുത്തി.
കയ്യിലുണ്ടായിരുന്ന പണം മുഴുവൻ മരുന്നിനായി ചെലവായെന്നും ഇനി മെഡിക്കൽ കോളേജിലേക്ക് പോകാൻ ഭയമാണെന്നും അവർ പറഞ്ഞു. മൂത്രമൊഴിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അസഹനീയമായ വേദനയാണ് അനുഭവിച്ചിരുന്നതെന്നും ഉഷ കൂട്ടിച്ചേർത്തു.
ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ ഉഷ ജോസഫിനെ സന്ദർശിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഷ അനുഭവിച്ചത് സങ്കടകരമായ അവഅഞ്ച് വർഷത്തെ വേദനയ്ക്കും ദുരിതത്തിനും ഉഷയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഥയാണെന്നും അവർക്ക് നീതി ഉറപ്പാക്കുമെന്നും എംപി വ്യക്തമാക്കി.സംഭവത്തിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി.
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പോകാൻ ജനങ്ങൾക്ക് ഭയമാണെന്നും ഹർഷിനയുടെ അനുഭവം ഉഷയ്ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ കുറ്റപ്പെടുത്തിയ അദ്ദേഹം, ആരോഗ്യ മന്ത്രിയുടെ ഉറപ്പുകൾ വെറും ജലരേഖയാണെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
2021-ലെ ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷയുടെ മകൻ ഷിബിൻ പറഞ്ഞു. ഇന്നലെ എക്സ്റേ എടുത്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കത്രിക നീക്കം ചെയ്യാമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചെങ്കിലും അതിന്റെ ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ആവശ്യപ്പെട്ടതായും ഷിബിൻ ആരോപിച്ചു.