2026 ടി-20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുന്നു. ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ നേരിടും. നാളെ അഹമ്മദാബാദിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
സൂപ്പർ 8 പോരാട്ടങ്ങളിൽ ഇന്ത്യയുടെ കുതിപ്പിൽ ഏറ്റവും നിർണായകമാവുക ഓപ്പണർ ഇഷാൻ കിഷൻ ആയിരിക്കുമെന്ന് സഞ്ജയ് ബാംഗർ. ഹാർദിക് പാണ്ഡ്യയോ വരുൺ ചക്രവർത്തിയോ അല്ല, കിഷന്റെ പ്രകടനമാണ് ടീമിന് കൂടുതൽ കരുത്ത് പകരുകയെന്നും അദ്ദേഹം വിലയിരുത്തി.
സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങും ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമാകുമെന്ന് ബാംഗർ. സ്പിന്നിന് പ്രാധാന്യമുണ്ടെങ്കിലും ബുംറ തന്നെയാണ് ടീമിന്റെ പ്രധാന തുറുപ്പുചീട്ടെന്ന് സ്റ്റാർ സ്പോർട്സിനോട് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റത്തിൽ മൂന്ന് താരങ്ങളാണ് നിർണായകമെന്ന് ബാംഗർ. അഭിഷേക് ശർമ ഫോമിലല്ലാത്തതിനാൽ സ്ഫോടനാത്മക ബാറ്റിങ്ങിലൂടെ മികച്ച തുടക്കം നൽകാൻ ഇഷാൻ കിഷന് സാധിക്കും. ഏത് സാഹചര്യത്തിലും സ്ഥിരതയോടെ കളിക്കുന്ന സൂര്യകുമാർ യാദവും, ബൗളിങ്ങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയുമാണ് മറ്റ് പ്രധാനികൾ.
ഇന്ത്യയുടെ സ്പിൻ നിരയെക്കുറിച്ച് എല്ലാവരും സംസാരിക്കുമ്പോഴും, നിർണായക മത്സരങ്ങളിൽ ജസ്പ്രീത് ബുംറ തന്നെയാകും ബൗളിങ്ങിലെ യഥാർത്ഥ തുറുപ്പുചീട്ടെന്ന് ബാംഗർ വ്യക്തമാക്കി.
ടീമിന്റെ വിജയക്കുതിപ്പിൽ ബുംറയുടെ പ്രകടനം അതിനിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിലെ ടി-20 ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പിന് കരുത്തായി ഇഷാൻ കിഷനും (176 റൺസ്), സൂര്യകുമാർ യാദവും (162 റൺസ്) മികച്ച ഫോമിലാണ്.
ബൗളിങ്ങിൽ നാല് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും നിർണായക സാന്നിധ്യമാകുന്നു. നാല് മത്സരങ്ങളിൽ നിന്നാണ് താരങ്ങളുടെ ഈ നേട്ടം.
