തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ടയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടത്തും വെള്ളക്കെട്ട് നിലനിൽക്കുന്നത് ആശങ്കയുയർത്തുന്നു. പസിഫിക് സമുദ്രത്തിലെ ‘ഡോൾഫിൻ’ സൂപ്പർ ചുഴലിക്കാറ്റിന്റെ ആഘാതം ചൈനയിൽ കരതൊട്ട് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ഫിലിപ്പീൻസിന് സമീപമുള്ള കുജിര ചുഴലിക്കാറ്റും അന്തരീക്ഷ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *