അമേരിക്കൻ ആക്രമണ ഭീതിയെത്തുടർന്ന് ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നും അടിയന്തര സഹായത്തിന് ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സെർബിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അവിടെയുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സൈനിക നീക്കത്തിനുള്ള സാധ്യത കണക്കിലെടുത്താണ് വിവിധ രാജ്യങ്ങൾ ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.ഫെബ്രുവരി 26-ന് ജനീവയിൽ ആണവ കരാർ ചർച്ചകൾ നടക്കാനിരിക്കെ, ഇറാന് ട്രംപ് 10 ദിവസത്തെ അന്ത്യശാസനം നൽകി.
കരാറിൽ ഒപ്പിട്ടില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ദൗർഭാഗ്യകരമായത് സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പരിമിതമായ സൈനിക നീക്കം ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
