ഇറാനുമായുള്ള യുദ്ധം രൂക്ഷമായതോടെ അമേരിക്കയുടെ വ്യോമപ്രതിരോധ മിസൈൽ ശേഖരം അപകടകരമാംവിധം താഴ്ന്ന നിലയിലെന്ന് മുതിർന്ന സൈനിക കമാൻഡർമാരെ ഉദ്ധരിച്ച് റിപ്പോർട്ട്. വാഷിങ്ടൻ ആസ്ഥാനമായുള്ള ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ്’ (CSIS) നൽകുന്ന കണക്കുകൾ പ്രകാരം, യുദ്ധത്തിന് മുൻപുണ്ടായിരുന്ന അത്യാധുനിക ‘താഡ്’ (THAAD) മിസൈലുകളിൽ 80 ശതമാനത്തോളവും ‘പാട്രിയറ്റ്’ മിസൈലുകളുടെ പകുതിയിലധികവും ഇതിനകം യുഎസ് സൈന്യം ഉപയോഗിച്ചുകഴിഞ്ഞു.
യുദ്ധത്തിന് മുൻപ് 2,200 പാട്രിയറ്റ് മിസൈലുകളും 452 താഡ് മിസൈലുകളുമാണ് യുഎസിന്റെ പക്കലുണ്ടായിരുന്നത്. പ്രതിരോധ ആയുധങ്ങളിൽ ഉണ്ടായ ഈ കടുത്ത ക്ഷാമം പെന്റഗണിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

