ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ലഘൂകരിച്ചത് താനാണെന്ന അവകാശവാദം ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ട്രംപ് വിവാദ അവകാശവാദങ്ങൾ ആവർത്തിച്ചു.

തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധം നടക്കുമായിരുന്നെന്നും, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മരണത്തിൽ നിന്ന് രക്ഷിച്ചത് താനാണെന്നും ട്രംപ് പറഞ്ഞു.2025 മെയ് മാസത്തിലെ ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചത് താനാണെന്ന് ട്രംപ് ആവർത്തിച്ചു.

200 ശതമാനം വ്യാപാര നികുതി (Tariff) ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുരാജ്യങ്ങളെയും ആണവയുദ്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഇതുവരെ തള്ളിക്കളഞ്ഞിട്ടുമില്ല. എന്നാൽ, ട്രംപിന്റെ ഇടപെടൽ യുദ്ധം ഒഴിവാക്കാൻ സഹായിച്ചുവെന്ന നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *