അസർബൈജാനിൽ നിന്ന് പുറപ്പെട്ട തുർക്കി സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്നു വീണു. അപകടസമയത്ത് വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അസർബൈജാനിൽ നിന്ന് പുറപ്പെട്ട തുർക്കിയുടെ സി-130 (C-130) സൈനിക കാർഗോ വിമാനം അതിർത്തിയിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 20 പേരും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ആകാശത്ത് വട്ടമിട്ട് കറങ്ങിയ വിമാനം കറുത്ത പുകയോടെ തകർന്നു വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനാവശിഷ്ടങ്ങൾ കത്തുന്ന സ്ഥലത്ത് സൈന്യവും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം തുടരുകയാണ്.
