ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനിൽ നടന്ന അതിക്രമമായതിനാൽ പ്രതികളെ റെയിൽവേ പൊലീസിന് കൈമാറുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് മൂന്നരയോടെയുണ്ടായ ആക്രമണത്തിൽ ആരോഗ്യമന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ് മന്ത്രി.

സംഭവത്തിൽ പ്രതിഷേധിച്ച് ഇടത് സംഘടനകൾ സംസ്ഥാനവ്യാപകമായി മാർച്ച് നടത്തി. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടാവുകയും കല്ലേറിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *