ജനീവയിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെ, ഇറാന് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്ക. മിസൈൽ-ഡ്രോൺ നിർമ്മാണ കമ്പനികളെയും എണ്ണ വിപണനത്തെയുമാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നത്. ചർച്ചയ്ക്ക് മുൻപായി ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
ഇറാൻ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ വ്യക്തമാക്കി.
പുതിയ ഉപരോധങ്ങളിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കി പുതിയൊരു ആണവ കരാറിലേക്ക് എത്തിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഉപരോധങ്ങൾ കടുപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ വ്യക്തമാക്കി.
പുതിയ ആണവ കരാറിൽ ഒപ്പിടാൻ ഇറാനെ പ്രേരിപ്പിക്കുകയാണ് ഈ സാമ്പത്തിക സമ്മർദ്ദത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.
