2026 ടി20 ലോകകപ്പിലെ നിർണായക സൂപ്പർ-8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ദക്ഷിണാഫ്രിക്കയോട് ഏറ്റ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി വേണമെന്ന് ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് വ്യക്തമാക്കി.

തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകുന്നത് തടയാൻ ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നെറ്റ്സിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതകൾ ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.

ടോപ്പ് ഓർഡറിൽ തുടർച്ചയായി മൂന്ന് ഇടംകൈയ്യൻ ബാറ്റർമാർ (അഭിഷേക്, ഇഷാൻ, തിലക്) വരുന്നത് ടീമിന് വെല്ലുവിളിയാണെന്ന് ബാറ്റിംഗ് കോച്ച് സമ്മതിച്ചു.

എതിർ ടീമിലെ ഓഫ് സ്പിന്നർമാർക്ക് ഇത് അനുകൂലമാകുന്നത് തടയാൻ ബാറ്റിംഗ് നിരയിൽ മാറ്റം വരുത്തുന്ന കാര്യം ടീം ഗൗരവമായി ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *