ഐപിഎൽ തുടങ്ങാനിരിക്കെ ഉമ്രാൻ മാലിക്കിന്റെ മോശം ഫോം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയാകുന്നു. ഡി വൈ പാട്ടീൽ ടി20 കപ്പിൽ ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിനായി കളിച്ച താരം മുംബൈ കസ്റ്റംസിനെതിരെ വെറും രണ്ട് ഓവറിൽ 59 റൺസാണ് വിട്ടുകൊടുത്തത്.

ടാറ്റ സ്‌പോർട്‌സിനായി ബൗളിംഗ് ഓപ്പൺ ചെയ്ത ഉമ്രാൻ മാലിക്കിനെ ആദ്യ ഓവറിൽ തന്നെ രുഗ്വേദ് മോറെ പഞ്ഞിക്കിട്ടു. ഒരു ഫോറും മൂന്ന് സിക്സറുകളുമടക്കം 23 റൺസാണ് ഉമ്രാൻ ആ ഓവറിൽ വഴങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *