ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുകൾ വരുന്നു. ഹാർമോസ്ഗനിലെ സ്കൂളിലും ജിംനേഷ്യത്തിലും നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു.
തിരിച്ചടിയായി ബഹ്‌റൈൻ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ബഹ്‌റൈൻ, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിൽ ജനവാസ മേഖലകളിലും ആക്രമണമുണ്ടായി. അമേരിക്കയുടെ നടപടിക്ക് കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
