ഇറാൻ യുദ്ധം കനക്കുന്നതിനിടെ അമേരിക്കൻ സൈന്യം ആയുധക്ഷാമം നേരിടുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ 850-ലധികം ‘ടോമാഹോക്ക്’ മിസൈലുകൾ വിക്ഷേപിച്ചതോടെ പശ്ചിമേഷ്യയിലെ യുഎസ് ആയുധശേഖരം കാലിയാകുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിക്ഷേപിക്കുന്ന വേഗത്തിൽ പുതിയവ നിർമിക്കാനാകാത്തത് പെന്റഗണിനെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.ഒരു ടോമാഹോക്ക് മിസൈൽ നിർമിക്കാൻ ഏകദേശം രണ്ട് വർഷം സമയമെടുക്കും, ഒന്നിന് 3.6 ദശലക്ഷം ഡോളർ (ഏകദേശം 30 കോടി രൂപ) ആണ് ചിലവ്.

നിലവിൽ പ്രതിവർഷം ഏതാനും നൂറുകൾ മാത്രം നിർമിക്കുന്ന അമേരിക്ക, കഴിഞ്ഞ ബജറ്റിൽ വെറും 57 മിസൈലുകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്.

എന്നാൽ വെറും നാലാഴ്ച കൊണ്ട് 850 എണ്ണം ഉപയോഗിച്ചു തീർത്തത് പെന്റഗണിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയും ആയുധശേഖരത്തിൽ വലിയ കുറവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *