ഇറാനിൽ അമേരിക്ക കരയുദ്ധം തുടങ്ങിയാൽ അതിൽ ഇസ്രഈൽ നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. വലിയ സുരക്ഷാ വെല്ലുവിളികൾ മുൻകൂട്ടി കണ്ട്, വ്യോമാക്രമണങ്ങൾക്കും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനും മാത്രമായിരിക്കും ഇസ്രഈൽ മുൻഗണന നൽകുകയെന്ന് ഇസ്രഈലി മാധ്യമമായ ചാനൽ 12 വ്യക്തമാക്കി.
നേരിട്ടുള്ള സൈനിക നീക്കം അപകടകരമാകുമെന്നാണ് ഇസ്രഈലിന്റെ വിലയിരുത്തൽയുദ്ധത്തിൽ സൈനികർ കൊല്ലപ്പെടാനോ ശത്രുരാജ്യത്ത് കുടുങ്ങാനോ ഉള്ള സാധ്യത മുൻനിർത്തിയാണ് ഇസ്രഈൽ ഈ പിൻമാറ്റം നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഇത്തരം അപകടസാധ്യതകൾ ഒഴിവാക്കാനാണ് നേരിട്ടുള്ള കരയുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇസ്രഈൽ തീരുമാനിച്ചത്.നേരിട്ടുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഇസ്രഈലിന്റെ ഈ തീരുമാനം.
എന്നാൽ, ഇതോടെ സൈനിക വിന്യാസം ഉൾപ്പെടെയുള്ള യുദ്ധഭാരവും ഉത്തരവാദിത്തവും പൂർണ്ണമായും അമേരിക്കയുടെ ചുമലിലാകും. സഖ്യകക്ഷികൾക്കിടയിൽ നീതിയുക്തമല്ലാത്ത ഉത്തരവാദിത്ത വിഭജനത്തിന് (unequal burden-sharing) ഈ നിലപാട് കാരണമാകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
ട്രംപിന് കൂടുതൽ സൈനിക ഓപ്ഷനുകൾ നൽകാനായി പതിനായിരത്തിലധികം കരസേനയെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ യു.എസ് ആലോചിക്കുന്നതായി റിപ്പോർട്ട്. നഥാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഭൂഗർഭ തുരങ്കങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന യുറേനിയം വ്യോമാക്രമണം വഴി നശിപ്പിക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നിൽ.
പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ ഉപയോഗിച്ച് ഇവ നേരിട്ട് പിടിച്ചെടുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
