ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ ഭ്രമണപഥം വിട്ട ഒറയോൺ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചു. 1972-ന് ശേഷം ആദ്യമായാണ് മനുഷ്യൻ വീണ്ടും ഈ മേഖലയിലെത്തുന്നത്. ചന്ദ്രനിൽ നിന്ന് നിലവിൽ 66,000 കിലോമീറ്റർ അകലെയുള്ള പേടകം, ഇന്ന് അർദ്ധരാത്രിയോടെ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള പോയിന്റിലെത്തും.

ഇന്ന് രാത്രി 11:26-ന് ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന ഒറയോൺ പേടകം അപ്പോളോ 13-ന്റെ റെക്കോർഡ് മറികടക്കും. ചന്ദ്രന്റെ പിന്നിലേക്ക് നീങ്ങുന്നതിനാൽ നാളെ പുലർച്ചെ 4:14 മുതൽ 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും.

ദൗത്യത്തിന്റെ ഏഴാം ദിനം മടക്കയാത്ര ആരംഭിക്കുന്ന പേടകം, പത്താം ദിവസം ഭൂമിയിൽ തിരിച്ചിറങ്ങും. വഴിമധ്യേ ചന്ദ്രന്റെ മറുപുറത്തുനിന്നുള്ള ഭൂമിയുടെ ഉദയാസ്തമയങ്ങൾക്കും യാത്രികർ സാക്ഷ്യം വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *