സമാധാനക്കരാറിന് നൽകിയ സമയം അവസാനിച്ചതിനെത്തുടർന്ന് ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇറാൻ തള്ളിയതോടെയാണ് വൈറ്റ് ഹൗസിൽ ട്രംപ് ഇക്കാര്യം അറിയിച്ചത്.

അന്ത്യശാസനത്തിന് ശേഷം വെറും നാല് മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

നാളെ രാത്രി 12 മണിയോടെ ഇറാനിലെ സകല പാലങ്ങളും ഊർജ്ജ നിലയങ്ങളും തകർക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരിക്കലും പുനരുദ്ധരിക്കാൻ കഴിയാത്ത വിധം ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണ്ണമായി നശിപ്പിക്കാനാണ് യുഎസ് നീക്കം.

തങ്ങളുടെ സൈനിക പദ്ധതി തയ്യാറാണെന്നും നാളെ രാത്രിയോടെ ഇറാൻ നിശ്ചലമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *