കുമ്പളയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ എസ്.ആറി(28)നെതിരെ പോലീസ് കേസെടുത്തു. മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

മദ്യലഹരിയിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി കാർ ഓടിച്ചുവന്ന പ്രതി, പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ കടന്നുകളയാൻ ശ്രമിച്ചതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കുമ്പള പോലീസ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *