ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, അമേരിക്കയെ വെല്ലുവിളിക്കാൻ ഇറാനും ചൈനയും കൈകോർക്കുന്നു. ലോകത്തിന്റെ ഊർജനാഡിയായ ഈ പാതയിൽ ഇവർ നടത്തുന്ന നീക്കങ്ങൾ ആഗോള രാഷ്ട്രീയത്തെത്തന്നെ മാറ്റിയേക്കാം.
കടലിടുക്കിലെ തടസ്സങ്ങൾ ഊർജ ഇറക്കുമതിയെ ബാധിക്കുമെന്നതിനാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ സഖ്യം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.ഇറാനുമായുള്ള പ്രതിസന്ധി ചൈന ഒരു സുവർണ്ണാവസരമായാണ് കാണുന്നത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനുമായി ചേർന്ന് ഏറ്റെടുക്കുന്നതിലൂടെ ലോകത്തെ എണ്ണ വിതരണത്തിന്റെ ‘എനർജി സ്വിച്ച്’ സ്വന്തം കൈപ്പിടിയിലൊതുക്കാനാണ് ബെയ്ജിങ്ങിന്റെ നീക്കം.
ഇത് അമേരിക്കയുടെ ആഗോള സ്വാധീനത്തിന് വലിയ പ്രഹരമേൽപ്പിക്കുകയും ലോകക്രമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്ന് നിരീക്ഷകർ കരുതുന്നു.ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടം മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇത് ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവെച്ചേക്കാം. ചൈനയുടെയും ഇറാന്റെയും സംയുക്ത നീക്കങ്ങൾ ഈ സംഘർഷത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
