യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ സുരക്ഷിതരായിരിക്കാൻ എംബസി അറിയിച്ചു.

ഇറാനിലെ ഇന്ത്യൻ പൗരന്മാർ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രകൾ പ്ലാൻ ചെയ്യാനും നിർദേശമുണ്ട്.അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ഇറാനിലെ ഇന്ത്യൻ എംബസിനിർദേശിച്ചു.

സുരക്ഷ കണക്കിലെടുത്ത് സൈനിക-വൈദ്യുത നിലയങ്ങൾക്കും ബഹുനില കെട്ടിടങ്ങൾക്കും സമീപം പോകരുതെന്നും ജാഗ്രതാ നിർദ്ദേശത്തിലുണ്ട്.ഇറാനെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഇറാൻ ഭരണകൂടത്തെ തകർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയുമാണ് ജാഗ്രതാ നിർദ്ദേശത്തിന് പിന്നിൽ. യുദ്ധസാഹചര്യം ശക്തമായതോടെയാണ് ഇന്ത്യ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *